ബൈക്കില്‍ കടത്തുകയായിരുന്ന 3.75 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍

 കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന 3.75 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍. മുട്ടത്തൊടി തൈവളപ്പില്‍ താമസിക്കുന്ന തുരുത്തിയിലെ അബൂബക്കര്‍ സിദ്ദിഖി(27)നെയാണ് വിദ്യാനഗര്‍ എസ്.ഐ വി.വി അജേഷും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ചെങ്കള അഞ്ചാം മൈലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തതായി കൂട്ടിച്ചേര്‍ത്തു.


Previous Post Next Post
Kasaragod Today
Kasaragod Today