കാസർകോട് : ചെട്ടുംകുഴി സ്വദേശി ഖത്തറിൽ മരണപ്പെട്ടു. ചെട്ടുംകുഴിയിലെ അശ്റഫ് (45) ആണ് മരിച്ചത്.
ദോഹയിലെ ഹമദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
രണ്ടാഴ്ച മുമ്ബാണ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്. മൃതദേഹം തിങ്കളാഴ്ച രാത്രി 10.20ന് കണ്ണൂരിലേക്കുള്ള എയർ ഇൻഡ്യ എക്സ്പ്രസില്‍ കൊണ്ടുപോകുമെന്ന് കെഎംസിസി ഖത്വർ അല്‍ ഇഹ്‌സാൻ മയ്യിത് പരിപാലന കമിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ഭാര്യ: റിശാന ഇന്ദിരാനഗർ. മക്കള്‍: സല്‍മാൻ ഫാരിസ്, ഫാത്വിമ സഫ, സഈം, ലഹാൻ
ഹൈബക്.