വീടു കേന്ദ്രീകരിച്ച് മയക്കമരുന്നു വില്‍പ്പന ; രണ്ട് യുവാക്കൾ അറസ്റ്റിൽ

കാസര്‍കോട്: രഹസ്യവിവരത്തെത്തുടര്‍ന്ന് വീട്ടിനകത്ത് നടത്തിയ പരിശോധനയില്‍ 41.30 ഗ്രാം കഞ്ചാവും 1.92 ഗ്രാം എം.ഡി.എം.എ.യും 13,500 രൂപയും പിടികൂടി. രണ്ടു പേര്‍ അറസ്റ്റില്‍. ബേള, പെരിയടുക്ക, കുഞ്ചാര്‍ ഹൗസിലെ ഇബ്രാഹിം ഇഷ്ഫാഖ് (25), ബേള, മെനസിനപ്പാറ ഹൗസിലെ മുഹമ്മദ് റഫീഖ് (21) എന്നിവരെയാണ് ബദിയഡുക്ക എസ്.ഐ കെ.ആര്‍ ഉമേഷും സംഘവും അറസ്റ്റു ചെയ്തത്. എസ്.ഐ.യും സംഘവും രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പെരിയടുക്കയിലെ വീടു കേന്ദ്രീകരിച്ച് മയക്കമരുന്നു വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം വീട്ടിനകത്തു നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും കഞ്ചാവും പണവും പിടികൂടിയത്. കിടപ്പുമുറിയിലെ ബെഡിനു അടിയില്‍ പ്ലാസ്്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. അടുക്കളയിലും മറ്റും വിശദമായി പരിശോധിച്ചുവെങ്കിലും മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ഉപയോഗിക്കാത്ത ഫ്രിഡ്ജ് നിലത്ത് ചെരിച്ചുവച്ച നിലയില്‍ കാണപ്പെട്ടു. സംശയം തോന്നി ഫ്രിഡ്ജിനു അകത്തും അടിവശത്തും പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ച നിലയില്‍ ഉണങ്ങിയ കഞ്ചാവ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today