റോഡ് റോളറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

കാസര്‍കോട്: റോഡ് റോളറും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് രണ്ടുമാസത്തോളമായി ചികില്‍സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആറങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍ അരയി വട്ടത്തോടെ ബി.കെ. അബ്ദുള്ള കുഞ്ഞി(54) ആണ് മരിച്ചത്. മെയ് 28ന് അരയി പുഴയില്‍ മുങ്ങി മരിച്ച വിദ്യാര്‍ഥി സിനാന്റെ പിതാവാണ് മരിച്ച അബ്ദുള്ളക്കുഞ്ഞി. ജൂലായ് മൂന്നിന് ദേശീയപാത കാലിക്കടവിലാണ് അപകടം. അപകടത്തില്‍ തുടയെല്ല് തകര്‍ന്നതോടെ കണ്ണൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് അനസ്‌തേഷ്യ നല്‍കി ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് ബോധം വരാത്തതിനെ തുടര്‍ന്ന് മൂന്നുമാസമായി മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി മരിച്ചു. പരേതനായ മൊയ്തുകുഞ്ഞിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: കംസിയ. മറ്റു മക്കള്‍: അര്‍ഷാന, അഫ്രീന(ബിഫാം വിദ്യാര്‍ഥിനി). മരുമക്കള്‍: റഷീദ് നീരളി. സഹോദരങ്ങള്‍: ഇസ്മയില്‍, ഹനീഫ.
Previous Post Next Post
Kasaragod Today
Kasaragod Today