കീഴൂരിൽ ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ റിയാസിന്റെ മൃതദേഹം തൃശൂരിൽ കണ്ടെത്തി

കീഴൂരിൽ ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ റിയാസിന്റെ മൃതദേഹം തൃശൂരിൽ കണ്ടെത്തി

കാസര്‍കോട്: കീഴൂര്‍ മത്സ്യബന്ധന തുറമുഖത്ത് ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ പ്രവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്മനാട്, കല്ലുവളപ്പിലെ മുഹമ്മദ് റിയാസിന്റെ മൃതദേഹമാണ് തൃശൂര്‍, ചാവക്കാട് കടപ്പുറത്ത് കരയ്ക്കടിഞ്ഞത്. അപകടത്തില്‍പ്പെടുന്ന സമയത്ത് ധരിച്ചിരുന്ന ട്രാക്ക്‌സ്യൂട്ടും മൊബൈല്‍ഫോണും സിമ്മും തിരിച്ചറിഞ്ഞാണ് മൃതദേഹം റിയാസിന്റേതാണെന്ന് ഉറപ്പാക്കിയത്.
ആഗസ്ത് 31ന് പുലര്‍ച്ചെ 5.30 മണിയോടെയാണ് മുഹമ്മദ് റിയാസ് അപകടത്തില്‍പ്പെട്ടത്. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അതിനു ശേഷം റിയാസിനെ കണ്ടെത്താന്‍ പൊലീസും ഫയര്‍ഫോഴ്‌സും തീരദേശ പൊലീസും നേവിയിലെ മുങ്ങല്‍ വിദഗ്ധരും കീഴൂരിലെത്തി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഏറ്റവും ഒടുവില്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയും കീഴൂരിലെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് ബന്ധുക്കള്‍ തൃശൂരിലെത്തിയിട്ടുണ്ട്.
Previous Post Next Post
Kasaragod Today
Kasaragod Today