കാസര്‍കോട്: ഇരിയണ്ണി-ബേപ്പ് റോഡിലെ ചെറ്റത്തോട്ടില്‍ പുലിയിറങ്ങി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വളര്‍ത്തുനായയുടെ കരച്ചില്‍ കേട്ട് നോക്കിയവരാണ് പുലിയെ കണ്ടത്. ആള്‍ക്കാര്‍ ബഹളം വച്ചപ്പോള്‍ നായയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് ഓടിപ്പോയി. പുലിയെ കണ്ടതോടെ ഇതുവഴി യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് ശബ്ദസന്ദേശം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
മുളിയാര്‍ റിസര്‍വ്വ് ഫോറസ്റ്റില്‍ നിന്നു നേരത്തെയും ഇരിയണ്ണിയിലും പരിസരത്തും പുലിയിറങ്ങിയ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കാനത്തൂരിലും പുലിയിറങ്ങിയിരുന്നു. പുലിയിറങ്ങുന്നത് ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്. നാട്ടിലിറങ്ങുന്ന പുലിയെ കൂടുവച്ച് പിടികൂടണമെന്ന ആവശ്യം ശക്തമാണ്.