കാസര്‍കോട്: ടിവിയില്‍ സീരിയല്‍ കണ്ടു കൊണ്ടിരിക്കുന്നതിനിടയില്‍ ഹൃദയാഘാതം; വീട്ടമ്മ മരിച്ചു. ബദിയഡുക്ക, കുണ്ടാലുമൂലയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തിമ്മപ്പ പാട്ടാളിയുടെ ഭാര്യ സാവിത്രി (51)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പതര മണിയോടെയാണ് സംഭവം. ഉടന്‍ ബദിയഡുക്കയിലെ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു. മക്കള്‍: മുരളികൃഷ്ണ, ചൈത്ര, അമൃത. മരുമക്കള്‍: സുനില്‍, അനില്‍. സഹോദരങ്ങള്‍: ലീല, സഞ്ജീവി.
ടിവിയില്‍ സീരിയല്‍ കണ്ടു കൊണ്ടിരിക്കുന്നതിനിടയില്‍ ഹൃദയാഘാതം; വീട്ടമ്മ മരിച്ചു
mynews
0