ബന്തിയോട് ദേശീയപാതയില്‍ ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു
ഷിറിയ ബന്തിയോട് ദേശീയപാതയില്‍ ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കുമ്പള, പേരാല്‍ കണ്ണൂരിലെ ത്യാംപണ്ണ പൂജാരിയുടെ മകന്‍ രവിചന്ദ്ര(35)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ദേശീയപാതയിലെ പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ രവിചന്ദ്ര അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പുത്തിഗെ പഞ്ചായത്തംഗം ജനാര്‍ദ്ദന പൂജാരിയുടെ സഹോദരനാണ് രവിചന്ദ്ര.