ബഹ്റൈന്‍ ഓണ്‍ അറൈവല്‍ വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സൗദിയിലേക്കുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്നു. ഒമാനില്‍ ക്വാറന്റീന് ശേഷം ബഹ്റൈനിലേക്ക് പോയി അവിടെനിന്ന് റോഡ് മാര്‍ഗം സൗദിയിലേക്ക് പോകുന്നതിനുള്ള വഴിയാണ് അടഞ്ഞത്.ഒമാനില്‍നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കാണുള്ളത്.
കുടുംബസമേതവും മറ്റും പോകുന്നവര്‍ക്ക് ബഹ്റൈനില്‍ ഇറങ്ങിയ ശേഷം റോഡ് മാര്‍ഗം പോകുന്നതായിരുന്നു ലാഭകരം. നിരവധി പേര് ഈ മാര്‍ഗം വിനിയോഗിച്ചിരുന്നു.കഴിഞ്ഞ ദിവസം മുതലാണ് ബഹ്റൈന്‍ ഒാണ് അറൈവല്‍ വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉന്നത പ്രഫഷന് ഉള്ളവര്‍ക്ക് മാത്രമാണ് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്നുള്ളൂ.